കേരള പിറവി ദിനത്തിൽ കുട്ടികൾക്കായ് കൃഷി സ്ഥലമൊരുക്കി ചാച്ചാജിപബ്ലിക് സ്കൂൾ
കരുനാഗപ്പള്ളി: കേരള പിറവി ദിനത്തിൽ കുട്ടികൾക്കായ് കൃഷി സ്ഥലമൊരുക്കി കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂൾ മാതൃകയായി. കുട്ടികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനായ് വിദ്യാലയങ്ങളിൽ പ്രത്യകം പാഠ്യ പദ്ധതി തന്നെ അനിവാര്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് തൊടിയൂർ കൃഷി ഓഫീസർ കാർത്തിക അഭിപ്രായപ്പെട്ടു.സ്കൂൾ ഡയറക്ടർ ആർ.സനജൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കുട്ടികളെ അധ്യാപകർ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായ് തിരിച്ച് ഒരോ ഗ്രൂപ്പിനും പ്രത്യേകം പ്രത്യേകം കൃഷിസ്ഥലമാണ് ഒരുക്കിയിരിക്കുന്നത്.ചടങ്ങിൽ MBBS ന് മെറിറ്റിൽ അഡ്മിഷൻ നേടിയ കെ.കെ.ഷാനവാസ് ബീന ദമ്പതികളുടെ മകൾ ഐഷ കെ എസിന് ചാച്ചാജി ഫൗണ്ടേഷൻ ഉപദേശക സമിതി അംഗം മുൻ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് നജീബ് മണ്ണേൽ ഉപഹാരം സമർപ്പിച്ചു. സ്റ്റാഫ് കോഡിനേറ്റർ ഷംന നന്ദി പറഞ്ഞു.