Tuesday, December 24, 2024

Top 5 This Week

Related Posts

കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളം ടൗൺഹാളിൽ തുടക്കമാകും

എറണാകുളം : കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളം ടൗൺഹാളിൽ തുടക്കമാകും. രാവിലെ 9 ന് നടക്കുന്ന രജിസ്ട്രേഷന് ശേഷം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുതുരുത്തി അനുസ്മരണം നടത്തും. സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ അദ്ധ്യക്ഷത വഹിയ്ക്കും. സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളിധരൻ ഉദ്ഘാടനം ചെയ്യും. കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ മുഖ്യാതിഥി ആയിരിയ്ക്കും. വനിതാ സംരംഭക പ്രീതിപ്രകാശ് പറക്കാട്ടിനെ ചടങ്ങിൽ ആദരിയ്ക്കും.

തുടർന്ന് നടക്കുന്ന ഇൻഷുറൻസ് പ്രഖ്യാപനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മൂഴിയ്ക്കൽ അദ്ധ്യക്ഷത വഹിയ്ക്കും. തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിയ്ക്കുന്ന ചടങ്ങ് കൃഷി മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ അദ്ധക്ഷത വഹിയ്ക്കും. എറണാകുളം എം എൽ എ ടി.കെ വിനോദ് മുഖ്യാതിഥി ആയിരിയ്ക്കും.

തുടർന്ന് ഐഡി കാർഡ് വിതരണം അനൂപ് ജേക്കബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ബൈജു പെരുവ അദ്ധ്യക്ഷത വഹിയ്ക്കും. ഉച്ചയ്ക്ക് നടക്കുന്ന കുടുംബ സംഗമം കൊച്ചി മേയർ അഡ്യ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് അദ്ധ്യക്ഷത വഹിയ്ക്കും. പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യാതിഥി ആയിരിയ്ക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊച്ചി സെൻട്രൽ കമ്മറ്റി ഓഫീസിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ പതാക ഉയർത്തി.

തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കെ കെ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പ്രതിനിധി സമ്മേളനം എറണാകുളം എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ അർഹമായ പരിഗണനയും ആനുകൂല്യങ്ങളും നൽകമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുതുരുത്തി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കെ.കെ അബ്ദുള്ള റിപ്പോർട്ട് അവതരണം നടത്തി. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താ വൂർ സംസ്ഥാന കമ്മറ്റിയംഗം ബി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ ജില്ലകളിലെ സെക്രട്ടറിമാർ റിപ്പോർട്ടും പ്രമേയാവതരണവും നടത്തി. വിവിധ ജില്ലാ പ്രസിഡണ്ടുമാർ ചർച്ചകളിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles