Monday, January 27, 2025

Top 5 This Week

Related Posts

കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

മാവേലിക്കര:ലോക മുസ്ലിം സമൂഹം റംസാന്‍ ആചരിക്കുകയാണ്.പ്രഭാതം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പിലൂടെ കടന്ന് പോകുന്നു.വ്രതാനുഷ്ഠാന കാലത്ത് എല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തരായി ദാനശീലരും ശാന്തിയും സമാധാനവും കാത്തു സൂക്ഷിക്കുന്ന മനുഷ്യനായി മാറുകയാണ്.ഇതേ നന്മകള്‍ വൃതത്തിന് ശേഷമുള്ള ജീവിതത്തിലേയ്ക്കും പകര്‍ത്താനും കഴിയുമ്പോഴാണ് റംസാന്‍ വ്രതാനുഷ്ഠാനം സമ്പൂര്‍ണമാവുന്നത് തെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ‘മോണിംങ്ങ് ന്യൂസ്’ എഡിറ്റോറിയൽ ഡയറക്ടറും കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു.കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു.മാവേലിക്കര നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിവർഗീസ് മുഖ്യ സന്ദേശം നല്കി. കൗൺസിലർമാരായ സജി പ്രായിക്കര, മനസ് രാജൻ,മാവേലിക്കര മീഡിയ സെൻറർ പ്രസിഡൻറ് ശ്യാം കറ്റാനം,സെക്രട്ടറി യു ആർ മനു മാവേലിക്കര,കായംകുളം പ്രസ് ക്ലബ്ബ് സെക്രട്ടറിയും അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമായ എ എം സത്താർ, ബിനു തങ്കച്ചൻ മാവേലിക്കര എന്നിവർ ഉൾപ്പെടെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles