Friday, November 1, 2024

Top 5 This Week

Related Posts

കേരളത്തിൽ നാലാം മുന്നണി ‘ജനക്ഷേമ സഖ്യം’ പിറന്നു

കേരളത്തിൽ നാലാം മുന്നണി എന്നു വിശേഷിപ്പിക്കാവുന്ന പുതിയ മുന്നണിയുടെ പ്രഖ്യാപനം ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് ട്വന്റി-20 സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് ട്വന്റി- എഎപി സഖ്യം നേതൃത്വം നൽകുന്ന മുന്നണി പ്രഖ്യാപനം. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി അറിയപ്പെടുക.

കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 10 വർഷം മുമ്പ് തന്നെയും ആം ആദ്മി പാർട്ടിയെയും ആർക്കും അറിയില്ലായിരുന്നു. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി. പഞ്ചാബിൽ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി, സർക്കാർ സ്‌കൂൾ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു
ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. യോഗത്തിൽ ട്വന്റി-20 പ്രസിഡന്റ് സാബു എം.ജേക്കബ് അദ്ധ്യക്ഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles