Monday, January 27, 2025

Top 5 This Week

Related Posts

കേന്ദ്ര ഗവൺമെന്റിന്റെ സംയോജിത പൊതുജന സമ്പർക്ക പരിപാടിയും പ്രദർശനവും ഉൽഘാടനം ചെയ്തു

തൊടുപുഴ: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരസഭയുടേയും ന്യൂമാൻ കോളേജിന്റേയും സഹകരണത്തോടെ തൊടുപുഴ ടൗൺ ഹാളിൽ ഫെബ്രുവരി 14, 15 തിയതികളിൽ സെമിനാറുകളും സ്വാതന്ത്ര സമര സേനാനികളുടെ ചിത്ര പ്രദർശനങ്ങളും നടത്തപ്പെടുന്നു. ദ്വിദിന പരിപാടികൾ ഇന്ന് ശ്രീ പി ജെ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ ജോർജ് അധ്യക്ഷത വഹിച്ചു.


തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ ജസ്സി ജോണി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മീറ്റി ചെയർമാൻ ശ്രീ ടീ എസ് രാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ സുധ എസ് നമ്പൂതിരി സ്വാഗതവും ഫീൽഡ് പബ്ലിസിറ്റി അസി. ടി സരിൻലാൽ നന്ദി രേഖപ്പെടുത്തി.


തുടർന്ന ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ എബൻ സെബാസ്റ്റ്യൻ സൈബർ സുരക്ഷയെ കുറിച്ചും , ഭക്ഷ്യ സുരക്ഷയെ കുറിച്ച് റിട്ട. ഫുഡ് സേഫ്റ്റി അസി. കമ്മീഷ്ണർ രമേശ് കെ പി യും സംസാരിച്ചു.
തൊടുപുഴ നഗരസഭ, ന്യൂ മാൻ കോളേജ്, ഐ സീ ഡീ എസ് ,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന പരിപാടിയിൽ ആയുർവേദ , ഹോമിയ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ഈ പരിപാടികളിൽ പ്രവേശനം സൗജന്യം
Sudha S Namboothiry
Dy Director
Central Bureau of Communication
Govt of India
Kottayam
9446358990

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles