ബിജെപി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചതിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കെജ്രിവാളിനെ ഫോണിൽ സംസാരിച്ചു. ബിജെപിക്കെതിരെ എഎപിയെയും കൂടി സഖ്യത്തിൽ കൊണ്ടുവരാനുള്ള നീ്ക്കത്തിന്റെ ഭാഗമായണ് ഖർഗെയുടെ ഇടപെടൽ.
മനീഷ് സിസോദിയയുടെ അറസ്റ്റും തുടർ്ന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള തീരുമാനവും എ.എ.പിയെ കൂടുതൽ പ്രകോപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കായി രാഹുൽഗാന്ധിയുടെയും ക്ഷണപ്രകാരം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെതിരെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. നിതീഷ് കുമാർ ബീഹാറിൽ പ്രതികരിച്ചു. അദ്ദേഹം ആദരണീയനായ വ്യക്തിയാണ്. അദ്ദേഹം ദല്‍ഹിക്ക് വേണ്ടി ഒരുപാട് വികസനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുയോജ്യമായ സമയത്ത് അദ്ദേഹം ഇതിനൊക്കെ മറുപടി പറയും.
ഇതൊക്കെ കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഞങ്ങള്‍ രാജ്യത്തെ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത്. എല്ലാ ശ്രമങ്ങളും നടത്തി ഒറ്റക്കെട്ടായി ഞങ്ങള്‍ പ്രവര്‍ത്തിക്കും,’ നിതീഷ് കുമാര്‍ പറഞ്ഞു.