Wednesday, December 25, 2024

Top 5 This Week

Related Posts

കെ.സുരേന്ദ്രൻ ഒന്നാംപ്രതി ; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഒന്നാം പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയ്ക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകുകയും ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സുരേന്ദ്രനെ കൂടാതെ അഞ്ച് ബി.ജെ.പി ജില്ലാ നേതാക്കളും കേസിൽ പ്രതികളാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ, തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തൽ, തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകൽ എന്നിങ്ങനെ ജാമ്യമില്ല വകുപ്പുകളാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles