Friday, December 27, 2024

Top 5 This Week

Related Posts

കെ റെയിൽ കുറ്റിക്ക് പ്രതികാത്മകമായി റീത്ത് സമർപ്പിച്ച് യു.ഡി.എഫ്

തൃക്കാക്കര: കെ റെയിൽ കുറ്റിയിടൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചതിന് പുറകെ കെ റെയിൽ കുറ്റിക്ക് യു.ഡി.എഫ് പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആണ് പ്രതീകാത്മക കുറ്റിയിൽ റീത്ത് സമർപ്പിച്ചത്. സർക്കാർ സർവ്വെ നടത്താൻ മറ്റു മാർഗങ്ങൾ തേടിയാലും പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നിയോജക മണ്ഡലതല സ്വീകരണ പര്യടന ഉദ്ഘാടന വേദിക്ക് മുന്നിലായിരുന്നു റീത്ത് സമർപ്പിക്കൽ.

പിണറായി വിജയൻ ഭയംകൊണ്ട് തൃക്കാക്കരയിലെ ബൂത്തുകൾ കയറിയിറങ്ങി നടക്കുകയാണെന്നു കെ.സുധാകരൻ

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയിച്ചാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ പിണറായി വിജയനും സർക്കാരും തയ്യാറാകുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചു. ഉമാതോമസിന്റെ നിയോജക മണ്ഡലം വാഹന പര്യടനം എൻ.ജി.ഒ കോർട്ടേഴ്‌സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻപൊരിക്കലും ഒരു തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഇത്രത്തോളം സജീവമായിട്ടില്ല. പിണറായി വിജയൻ ഭയംകൊണ്ട് തൃക്കാക്കരയിലെ ബൂത്തുകൾ കയറിയിറങ്ങി നടക്കുകയാണ്. കോവിഡ് ഉണ്ടായിരുന്നില്ലയെങ്കിൽ സംസ്ഥാനത്ത് തുടർ ഭരണം നടക്കുമായിരുന്നില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനുകളും പാർട്ടി നൽകുന്നതായി ജനങ്ങളെ ഇടതുപക്ഷം തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ഇതിന്റെ വസ്തുത കോവിഡ് സാഹചര്യം കാരണം ജനങ്ങളിലേക്കെത്തിക്കാൻ യുഡിഎഫിന് സാധിച്ചില്ല. പദ്ധതിക്ക് പിന്നിലുള്ള കമ്മിഷൻ സാധ്യതകളാണ് കെ റെയിലിനോടുള്ള പിണറായി വിജയന്റെ താല്പര്യത്തിന്റെ കാരണം. ഇടതുഭരണകാലത്ത് ശിവശങ്കറും സ്വപ്നയും കൂടിയാണ് കേരളം ഭരിച്ചത്. മൂന്നു വർഷം ഒരുമിച്ച് നടന്നിട്ട് സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. 7 കേന്ദ്രഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങി നടത്തിയ അന്വേഷണം ബിജെപിയുടെയും സിപിഎമ്മിന്റെയും അവിഹിത ബന്ധം കൊണ്ട് നിലച്ചു. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള രഹസ്യ ബാന്ധവം ലാവലിൻ കേസിൽ ഉൾപ്പെടെ നാം കണ്ടതാണ്. പിണറായി വിജയന്റെ കൊള്ള ഭരണം അവസാനിപ്പിക്കുന്നതിനുള്ള താക്കീതായി തിരഞ്ഞെടുപ്പ് ഫലം മാറുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണന്നും സഹതാപ തരംഗമല്ലന്നും ഉമ തോമസ് പറഞ്ഞു. ഈ സർക്കാരിന്റെ ദുഷ്പ്രവർത്തികൾക്ക് തൃക്കാക്കരയിലെ ജനങ്ങൾ വോട്ടു കൊണ്ട് മറുപടി നൽകുമെന്നും ഉമ പറഞ്ഞു. എൻ,കെ. പ്രേമചന്ദ്രൻ എം.പി.സി.പി. ജോൺ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായി സനീഷ് കുമാർ ജോസഫ്, ടി.ജെ വിനോദ്, റോജി എം ജോൺ, അൻവർ സാദത്ത് , ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എം.പി.,
മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്,ഷിബു തെക്കുംപുറം, മുഹമ്മദ് ഷിയാസ്, തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles