Friday, December 27, 2024

Top 5 This Week

Related Posts

കെ. പി . സി .സി പ്രസിഡന്റിന്റെ അറസ്റ്റ് : കരുനാഗപ്പള്ളിയിൽ പ്രകടനം നടത്തി.

കെ. പി . സി .സി പ്രസിഡന്റിന്റെ അറസ്റ്റ് : കരുനാഗപ്പള്ളിയിൽ പ്രകടനം നടത്തി.

കരുനാഗപ്പള്ളി : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഐക്യധാർഡ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കരുനാഗപ്പള്ളിഠൗണിൽ നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടിക്കിതുടങ്കിലടക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ: കെ .എ ജവാദ് പറഞ്ഞു. കരുനാഗപ്പള്ളി നടന്ന പ്രകടനത്തിന് സി.ആർ മഹേഷ് എം എൽ എ, ചിറ്റുമുല നാസർ , അഡ്വ.കെ.എ ജവാദ് എൽ.കെ.ശ്രീദേവി ബിന്ദു ജയൻ , മുനമ്പത്ത് വഹാബ്, ബോബൻ ജി നാഥ് , എസ്. ജയകുമാർ, മുനമ്പത്ത് ഗഫൂർ , എം.കെ വിജയകുമാർ , എ എ അസിസ് , നിസാർ , യുസുഫ് കുഞ്ഞ്, ചൂളൂർ ഷാനി, ഇർഷാദ് ബഷീർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles