Monday, January 27, 2025

Top 5 This Week

Related Posts

കെട്ടിട നികുതി വർദ്ധനവ് പല്ലാരിമംഗലത്ത് ഭരണ സമിതിയിൽ ഭിന്നത

കോതമംഗലം : കെട്ടിട നികുതി വർധനവിനെതിരെ ഭരണകക്ഷിയംഗവും പ്രതിപക്ഷത്തോടൊപ്പം ചേർന്നത്് ഭരണ സമിതിയിൽ ഭിന്നതക്കു കാരണമായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് അബ്ദുൾഖരീമാണ് പ്രതിപക്ഷത്തോടൊപ്പം ചേർ്ന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

കെട്ടിട നിർമ്മാണ അപേക്ഷാ ഫീസും കെട്ടിട നികുതിയും പ്രാബല്യത്തിലാക്കുന്നതിനു വ്യാഴാഴ്ച വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റിയിലാണ് സംഭവം. പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അജണ്ട് ചർ്ച്ച ചെയ്യാനാകാതെ ബഹളത്തിൽ കലാശിച്ചു.
യോഗം ബഹളത്തിൽ കലാശിച്ചതോടെ യോഗം അലങ്കോലപ്പെട്ടു.

13 അംഗ ഭരണസമിതിയിൽ 8 പേരുടെ പിൻതുണ ഇടതുപക്ഷത്ത് ഉള്ളത്. യു ഡി എഫിന് 3 അംഗങ്ങളും യു ഡി എഫ് റിബൽ സ്ഥാനാർത്ഥികളായി ജയിച്ച 2 പേരും ഭരണ കക്ഷിയിൽപ്പെട്ട അബ്ദുൾ കരീമുമാണ് വിയോജനക്കുറിപ്പിൽ ഒപ്പിട്ടത്. നേരത്തെ വിയോജനക്കുറിപ്പ് പഞ്ചായത്ത് സെക്രട്ടറിക്കു നൽകി രസീതും കൈപ്പറ്റിയിരുന്നു. അന്യായമായ കെട്ടിട നിർമ്മാണ ഫീസ് നികുതി വർദ്ധന അംഗീകരിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ശക്തതമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും പ്രതിപക്ഷ മെമ്പറന്മാരായ ഷാജിമോൾ റഫീക്ക്, ആഷിത അൻസാരി, ഷിബി ബോബൻ എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles