Monday, January 27, 2025

Top 5 This Week

Related Posts

കുരുന്നുകളുടെ പാട്ടും മേളവുമായി അങ്കണവാടി കലോത്സവം മനം കുളിർപ്പിച്ചു

കൂത്താട്ടുകുളം : കുരുന്നുകളുടെ പാട്ടും ആട്ടവും കഥപറച്ചിലും മേളവുമായി
കൂത്താട്ടുകുളം ഗവ.യു പി സ്‌കൂൾ നടന്ന അങ്കണവാടി കുട്ടികളുടെ കലോത്സവം മലർവാടിക്കൂട്ടം 2023 ശ്രദ്ധേയമായി.
കൂത്താട്ടുകുളം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും 45 അങ്കണവാടികളിലെ മുന്നൂറോളം കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും പങ്കാളികളായി.കളറിങ്ങ്,
നാടൻപാട്ട്,ആക്ഷൻ സോങ്ങ്, കഥപറച്ചിൽ, നൃത്തങ്ങൾ,
പ്രശ്ചന്ന വേഷം തുടങ്ങിയ മത്സരങ്ങുണ്ടായി. പങ്കെടുത്ത എല്ലാrർക്കും, വിജയികൾക്കും പ്രത്യേക സമ്മാനമുണ്ടായി.
നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലിനു മാത്യു അധ്യക്ഷനായി. കൗൺസിലർ പി ആർ സന്ധ്യ, ഹെഡ്മാസ്റ്റർ എ വി മനോജ്, ആർ വത്സലാ ദേവി,സി പി രാജശേഖരൻ,എം കെ രാജു, ഹണി റെജി, മനോജ് കരുണാകരൻ, , കെ ഗോപിക, വി കെ ബീന, ഷീബ ബി പിള്ള, സി കെ മിനി തുടങ്ങിയവർ സംസാരിച്ചു.

ചിത്രം –
കൂത്താട്ടുകുളം ഗവ.യു പി സ്‌കൂൾ നടന്ന അങ്കണവാടി കുട്ടികളുടെ കലോത്സവം മലർവാടിക്കൂട്ടം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles