Thursday, January 9, 2025

Top 5 This Week

Related Posts

കുരിശു മരണത്തിന്‍റെയും സ്മരണകൾ പുതുക്കി വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു

കോതമംഗലം : ക്രിസ്തുവി​ന്‍റെ പീഢാസഹനത്തിന്‍റെയും രക്ഷാകരമായ കുരിശു മരണത്തിന്‍റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു.
ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിൻ്റെയും സ്മരണയുടെ വലിയ ദിനമാണ് ദുഃഖവെള്ളി.
യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളില്‍ വലിയ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാർമികത്വത്തിൽ കോതമംഗലം മൗണ്ട് സീനായ് മോർ ബസ്സേലിയോസ് കത്തീഡ്രലിൽ ദുഃഖവെള്ളി ശുശ്രൂഷകൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles