Wednesday, December 25, 2024

Top 5 This Week

Related Posts

കുഞ്ഞൂഞ്ഞ് ഓർമ്മകളിൽ വീഡിയോ ആൽബംമറിയാമ്മചാണ്ടി പ്രകാശനം ചെയ്തു.

കുഞ്ഞൂഞ്ഞ് ഓർമ്മകളിൽ വീഡിയോ ആൽബം
മറിയാമ്മചാണ്ടി പ്രകാശനം ചെയ്തു.

കരുനാഗപ്പള്ളി:പുതുപ്പള്ളിയിൽ ചാണ്ടിഉമ്മന്റെ തെരഞ്ഞെടുപ്പ്പ്രചരണത്തിനു വേണ്ടി ഡോ: ബി. ആർ .അംബേദ്കർ സ്റ്റഡി സെന്ററിന്റെർ പുറത്തിറക്കിയ വീഡിയോ ആൽബം തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ വച്ച് പ്രകാശനം ചെയ്തു. ആർ.സനജൻ്റേതാണ് വരികളും ആശയവും ‘ബാലേട്ടൻ’ എന്ന മലയാള സിനിമയിലൂടെ ഹിറ്റായ ‘ഇന്നലെ എൻ്റെ നെഞ്ചിലെ ‘ എന്ന ഗാനത്തിൻ്റെ ചുവട് പിടിച്ചാണ് ഈ ഹൃദയസ്പർശിയായ ഗാനം തയ്യാറാക്കിയത്.
റെജി കെ പപ്പുവാണ് ഗാനം ആലപിച്ചത്. സുഭാഷ് കടത്തൂർ എഡിറ്റിങ്ങും റെജി ശ്രീരാഗ് ശബ്ദലേഖനവും ചെയ്തു.
ഡോ.ബി ആർ അംബേദ്ക്കർ സ്റ്റഡി സെൻ്റർ ചെയർമാൻ ബോബൻ ജി നാഥ് ജന:സെക്രട്ടറി ഷാനി ചൂളൂർ, ആർ സനജൻ എന്നിവരും ഉമ്മൻ ചാണ്ടിയുടെ ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles