Monday, January 27, 2025

Top 5 This Week

Related Posts

കുഞ്ഞാമിയുടെ മരണം കൊലപാതകം പ്രതി കസ്റ്റ്ഡിയിൽ

ഉസ്മാൻ അഞ്ചുകുന്ന്

മാനന്തവാടി :ദുരൂഹ സാഹചര്യത്തിൽ പൊട്ടകിണറ്റിൽ കണ്ടെത്തിയ വൃദ്ധയുടെ മരണം കൊലപാതകം. തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിൻ്റെ ഭാര്യ കുഞ്ഞാമിന(72) കൊല്ലപ്പെട്ടതാണെന്ന് പോലീസ് സൂചന നൽകി. കേസുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ ഹക്കീം (42നെ വെള്ളമുണ്ട പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞാമിനയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വോഷണത്തിൽ വ്യക്തമായി. കൊല്ലപ്പെട്ട സ്ത്രീയിൽ നിന്നും കവർന്ന സ്വർണ്ണാഭരണങ്ങൾ വെള്ളമുണ്ടയിലെ ബാങ്കിൽ പണയം വെച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതായ കുഞ്ഞാമിനയെ വ്യാഴാഴ്ചയാണ് അരകിലോമീറ്റർ ദൂരത്തിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. വെള്ളമില്ലാത്തതും ആഴമില്ലാത്ത കിണറ്റിൽ കണ്ടെത്തിയതും സ്വർണ്ണാഭരണങ്ങൾ കാണാതായതും പോലീസിൽ സംശയം ബലപ്പെടുത്തിയിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് സർജൻ ഉൾപ്പെടെയുള്ള ശക്തമായ അന്വോഷണത്തിലാണ് പ്രതിവലയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles