Friday, December 27, 2024

Top 5 This Week

Related Posts

കാർ പുഴയിലേക്കു മറിഞ്ഞ് ദമ്പതികളും പേരമകനും മരിച്ചു

തൃശൂർ : കാർ പുഴയിലേക്കു മറിഞ്ഞ് ദമ്പതികളും, ആറ് വയസ്സുകാരനായ പേരമകനും ദാരുണാന്ത്യം. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡൻ ‘ശ്രീവിഹാറി’ൽ രാജേന്ദ്ര ബാബു (66), ഭാര്യ വടൂക്കര മുത്രത്തിൽ വീട്ടിൽ സന്ധ്യ (60), ഇവരുടെ മകൾ സ്‌നേഹയുടെ മകൻ സമർത്ഥ് എന്നിവരാണ് മരിച്ചത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു പോകവെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം. രാജേന്ദ്രബാബുവിൻറെ മകൻ ശരത്തിനെ (30) നാട്ടുകാർ രക്ഷപ്പെടുത്തി.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഒതുക്കിയതോടെ പുഴയിലേക്ക് തെന്നിമറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. രാജേന്ദ്ര ബാബുവും സമർത്ഥും സംഭവ സ്ഥലത്തും, സന്ധ്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സ്‌നേഹ – ശ്യാം ആദിത്യ ദമ്പതികളുടെ ഏക മകനാണ് മരിച്ച സമർത്ഥ്.

ആൻഡമാനിൽ വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു രാജേന്ദ്ര ബാബു. കൊല്ലം കുണ്ടറ പുനുക്കനൂർ സ്വദേശിയാണ്്. സന്ധ്യ റിട്ട. അധ്യാപികയാണ്. മക്കൾ : ശരത്ത് ( സോഫ്റ്റ് വെയർ എൻജിനീയർ, ഹൈദ്രബാദ്) , സ്നേഹ (ബംഗളുരു), മരുമകൻ : ശ്യാം ആദിത്യ.
മകളോടൊപ്പം ബംഗളൂരുവിലായിരുന്ന രാജേന്ദ്ര ബാബുവും സന്ധ്യയും രണ്ട് ദിവസം മുമ്പാണ് വിവാഹത്തിൽ പങ്കെടുക്കാൻ ചീരാച്ചിയിൽ എത്തിയത്. സ്‌നേഹയും മകനും ഞായറാഴ്ചയും എത്തി. കുടുംബം രണ്ടുകാറുകളിലായാണ് വിവാഹത്തിനായി പുറപ്പെട്ടത്. സ്നേഹയും മറ്റും രണ്ടാമത്തെ കാറിലായിരുന്നു. സ്‌നേഹയുടെ കൺമുമ്പിലായിരുന്നു മാതാപിതാക്കളും ഏക മകനും അപകടത്തിൽപ്പെട്ട ദുരന്തം.

Grandfather grandmother grandson died in car accident

https://www.madhyamam.com/kerala/grandfather-grandmother-grandson-died-in-car-accident-1108753

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles