Home NEWS കാർഷിക ലോകത്ത് പുത്തൻ കാൽവെപ്പുമായി നീർവാരം കർഷക വിപണി

കാർഷിക ലോകത്ത് പുത്തൻ കാൽവെപ്പുമായി നീർവാരം കർഷക വിപണി

നീർവാരം :കാർഷിക മേഖലയായ വയനാടിന് പുത്തൻ മാർഗ്ഗനിർദ്ദേശങ്ങളുമായി നീർവാരത്തെ കർഷക കൂട്ടായ്മ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. കർഷക വിപണിയുടെ ആഭിമുഖ്യത്തിൽ നീർവാരം പാലക്കര ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വെബ്സൈറ്റ് ലോഞ്ചിംഗ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യടീച്ചർ നിർവഹിച്ചു.
രാജ്യത്ത് തന്നെ ആദ്യമായി ഡിജിറ്റൽ മാർക്കറ്റിലൂടെ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ കമ്പനികൾക്കൊപ്പം കിടപിടിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് കർഷക വിപണി നേരിട്ടിറങ്ങുകയാണ്. കർഷകർക്ക് ചൂഷണമില്ലാതെ നല്ല വില ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
രാജ്യത്തെവിടെയും കർഷകരുടെ ഏത് ഉല്പന്നങ്ങളും വിൽക്കാം.’
ഉദാഹരണത്തിന് പഞ്ചാബിലെ കർഷകരുമായി ചേർന്ന് അവരുടെ വിഭവങ്ങൾ ഇവിടെ വിൽക്കാനും ഇവിടെയുള്ള ഉല്ലന്നങ്ങൾ പഞ്ചാബിൽ വിൽക്കാനും കഴിയും കൂടാതെ ഓൺലൈനിലൂടെ കിട്ടാവുന്ന ഏത് ഉല്ലന്നങ്ങളും ഈ കർഷക കൂട്ടായ്മയിലൂടെ വാങ്ങാം വിൽക്കാം. രാജ്യത്തെ വിവിധ ഏജൻസികളുമായി കൈകോർത്ത് കാർഷികോത്പന്നങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി എന്തും വാങ്ങാനും വിൽക്കാനും ഈ വെബ്സൈറ്റിലൂടെ സാധിക്കും. www karshakavipani.com എന്നതാണ് വെബ്സൈറ്റ് കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് അവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ വിപ്ലവകരമായ തുടക്കം കുറിക്കുകയാണ് നീർവാരം കർഷക വിപണി. ചടങ്ങിൽ കോഫി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കാപ്പികർഷക സെമിനാറും നടന്നു. കോഫി ബോർഡ് എക്സ്റ്റൻഷൻ ഓഫീസർ വന്ദന കെ. എസ് ക്ലാസ്സെടുത്തു. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം പ്രൊഫസർ അരുളേശ്വരൻ പുതിയ പദ്ധതികളുടെ വിശദീകരണം നടത്തി.
മാനേജിംഗ് ഡയറക്ടർ ഫ്രാൻസീസ് വേണാശ്ശേരി അധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here