മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി മാത്യൂസ് വർക്കിയും വൈസ്- പ്രസിഡന്റായി ഏലിയാസ് പി.എം. എന്നിവരെ തിരഞ്ഞടുത്തു.
നിലവിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മാത്യൂസ് വർക്കി. പി.എം. ഏലിയാസ് ഐ.എൻ.ടി. യുസി നേതാവാണ്.
ഇതിനിടെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഭിന്നതമൂലം വൈസ്- പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ്സിനു അവകാശപ്പെട്ടതാണെന്നും അത് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ടോമി പാലമല, പായിപ്ര കൃഷ്ണൻ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം തുടർ നടപടികളിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്.
13 അംഗ ഭരണസമിതിയിൽ കേരളാ കോൺ്ഗ്രസിനു രണ്ടു പ്രതിനിധികളാണുള്ളത്. മറ്റുള്ളവർ കോൺഗ്രസ് അംഗങ്ങളാണ്. തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പരാതി നിലനില്‌ക്കെയാണ് കേരളാ കോൺഗ്രസും ഇടഞ്ഞിരിക്കുന്നത്. തുടർച്ചയായി കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിയാണ് ബാങ്ക് ഭരിക്കുന്നത്.ഇക്കുറി ഇടതുപക്ഷം ശക്തമയി മത്സര രംഗത്തുവന്നെങ്കിലും വിജയിക്കാനായില്ല. പക്ഷേ, 39 ശതമാനത്തോളം വോട്ടുകൾ സഹകരണ സംരക്ഷണ മുന്നണി നേടിയിരുന്നു.