Wednesday, December 25, 2024

Top 5 This Week

Related Posts

കാവുംകരയിൽ പഴയ വാഹനങ്ങളുടെ പാർട്‌സുകൾ സൂക്ഷിക്കുന്ന സ്ഥലത്ത്് തീപിടിത്തം

മൂവാറ്റുപുഴ: മാർക്കറ്റ് ബസ്റ്റാന്റിന് സമീപം പഴയ വാഹനങ്ങൾ പൊളിച്ചു പാർട്‌സുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടിത്തം. തിങ്കളാഴ്ച ് പുലർച്ചെ മൂന്നര യോടെയാണ് സംഭവം. ഫയർസ്റ്റേഷന് എതിർ വശത്തെ മരോട്ടിക്കൽ വർക് ഷോപ്പിന് പിന്നിലാണ് തീകത്തിയത്. ഇവിടെ കിടന്നിരുന്ന പൊളിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളാണ് കത്തിയത്. വിവര മറിഞ്ഞ് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.

ടയറുകളും ഓയിലും മറ്റുമാണ് കത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള ഇവിടെ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലാണ് സമീപ വീടുകളിലേക്കും തീ പടരാതെ കാത്തത് എന്ന് നാട്ടുകാർ പറഞ്ഞു.
ഫയർഫോഴ്സിന്റെ 4 വാഹനങ്ങൾ മണിക്കൂറുകൾ എടുത്ത് 7 മണിയോടെയാണ് തീ അണച്ചത്. കോതമംഗലത്തു നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിജി മോൻ, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ സിദ്ധീക്ക് ഇസ്മയിൽ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ഷമീർ ഖാൻ. മുകേഷ്, ലിബിൻ ജയിംസ്, അനിഷ്‌കുമാർ.പി.ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles