Monday, January 27, 2025

Top 5 This Week

Related Posts

കാര്‍ഷിക സെന്‍സസ്: വിവരശേഖരണത്തിന് അവസരം

Rinu Thalavady

ആലപ്പുഴ: രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ
ജില്ലയിലെ വിവരശേഖരണത്തിന് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഹയര്‍ സെക്കന്ററി /തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 11-മത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണമാണ് നടക്കുന്നത്.

ഒരു വാര്‍ഡിന് 3600 രൂപയാണ് പ്രതിഫലം. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് പ്ലാനിംഗ് സെക്രട്ടറിയേറ്റ് മന്ദിരത്തിലെ മൂന്നാം നിലയിലുളള സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തില്‍ എത്തണം. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, പാസ് പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ജോലി പരിചയം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമാണ് എത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles