Saturday, December 28, 2024

Top 5 This Week

Related Posts

കാമറ മിഴിതുറന്നു ; നിയമ ലംഘനം ഒരു മാസത്തേക്ക് കണ്ണടക്കും

പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള 726 എ ഐ കാമറകൾ (നിർമിതബുദ്ധി) മിഴി തുറന്നു. എന്നാൽ നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തും. കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കുന്നതിനാണ് തീരുമാനം. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

”മരണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലാത്തതിനാലാണ്. സർക്കാർ ഗതാഗത മേഖലയിൽ പുതിയ ഒരു ചട്ടവും കൊണ്ടു വന്നിട്ടില്ല. നിലവിലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്. നിയമം പാലിക്കുന്നവർ എഐ ക്യാമറയെ പേടിക്കേണ്ട. എഐ ക്യാമറ വരുന്നതോടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകും’ – മന്ത്രി പറഞ്ഞു.

236 കോടി ചെലവാക്കിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്, റെഡ് ലൈറ്റ് മറികടക്കുക, എന്നിവ ഉൾപ്പെടെ കണ്ടെത്തി പിഴ ഈടാക്കുകയാണ് ലക്ഷ്യം. ഓരോ കാമറയുടെയും വില 33 ലക്ഷം രൂപയാണ്. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസമായെങ്കിലും ഇന്നാണ് ഉദ്ഘാടനം ചെയ്ത.

ഇതിനിടെ വി.ഐ.പി വാഹനങ്ങൾ പിഴ ഈടാക്കുന്നതിൽനിന്നു ഒഴിവാക്കുമെന്ന നിർദ്ദേശവും, നാലുവയസ്സ് കൂടുതൽ പ്രായമുളള കുട്ടികളെയുമായി പോകുന്നവര്ക്കും പിഴ വീഴുമെന്നതും വ്യാപക പരാതിക്ക് കാരണമായിട്ടുണ്ട്്്. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ – എന്നിവരുടെ പിഴ ഈടാക്കില്ലെന്നതാണ് അറിയിപ്പ്്്. കാറില്ലാത്തവർക്ക് കുട്ടികളെയുമായി സ്‌കൂളിലോ, മറ്റോ യാത്ര ചെയ്യേണ്ടേ എന്ന ചോദ്യമാണ് ജനം ഉയർത്തുന്നത്. മാതാപിതാക്കൾ യാത്ര പോകുമ്പോൾ ചെറിയ കുട്ടിയെ ഒഴിവാക്കുന്നതെങ്ങനെയെന്നതിനു അപകടം ഒഴിവാക്കാൻ അതല്ലാതെ മാർഗമില്ലെന്നാണ് ഗതാഗ സെക്രട്ടറിയുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles