Saturday, December 28, 2024

Top 5 This Week

Related Posts

കാനറികൾ വിജയക്കുതിപ്പ് തുടങ്ങി

സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കാനറികൾ വിജയക്കുതിപ്പ് തുടങ്ങി. ബ്രസീലിനായി റിച്ചാർലിസൺ ഇരട്ടഗോൾ നേടി
നേടി. അർജന്റീന സൗദ്ി അറേബ്യയോട് പരാജയപ്പെട്ടതോടെ ബ്രസീലിന്റെ ആരാധകരുടെ മനസ്സിലുണ്ടായിരുന്ന ഉത്കണഠ ഉണ്ടായിരുന്നു. പക്ഷെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ പടയോട്ടം ആരാധകരുടെ മനസ്സ് കുളിർപ്പിക്കുന്നതായി. 62 -ാം മിനിറ്റിൽ നെയ്മർ ഒരുക്കിയ വഴിയിലൂടെ റിച്ചാർഡിലിസൻ സെർബിയൻ വലകുലുക്കി. ആദ്യ ഗോളിന്റെ ആരവം കെട്ടടങ്ങും മുമ്പ്്് 72 -ാം മിനിറ്റിൽ വിനിഷ്യൂസിൻറെ പാസിൽ ബോക്‌സിനകത്തുനിന്ന് റിച്ചാർലിസൻ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ രണ്ടാമത്തെ ഗോളും നേട്ി. ഖത്തർ ലോകകപ്പിലെ മികച്ച ഗോളുകളിലൊന്നായിരുന്നു ഈ ഗോൾ.
തിരിച്ചടിക്കാനുള്ള സെർബിക്ക്് ബ്രസീൽ പ്രതിരോധം മറികടക്കാനായില്ല. ഇതോടെ സെർബിയ 2-0 ത്തിനു കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles