Wednesday, December 25, 2024

Top 5 This Week

Related Posts

കാനഡയിൽ അപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു

കാനഡയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്.
കാനഡയിലെ സൗത്ത് സെറിയിൽവച്ച് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് ഇവർക്ക് പരുക്കേറ്റത്. സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു.
ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ. മക്കൾ: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles