Tuesday, December 24, 2024

Top 5 This Week

Related Posts

കാടിറങ്ങിവന്ന ആദിവാസികൾക്ക് പുതുവസ്ത്രം സമ്മാനിച്ചു മമ്മൂട്ടി

മമ്മൂട്ടിയെ കാണാൻ എത്തിയ ആദിവാസിസംഘത്തിനു പുതുവസ്ത്രം സമ്മാനം. വയനാട്ടിൽ ഷൂട്ടിങിനെത്തിയ കേരള – കർണാടക അതിർത്തിയിലെ വിവിധ കോളനികളിൽനിന്നുളള ആദിവാസികൾക്കാണ് മമ്മൂട്ടി വസ്ത്രം വിതരണം ചെയ്തത്. പണിയ കോളനി മൂപ്പനായ ശേഖരൻ, കാട്ടുനായ്ക കോളനി മൂപ്പനായ ദെണ്ടുകൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ 28 അംഗ കുടുംബം പുൽപ്പള്ളി മടാപറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് എത്തിയത.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് വസ്ത്രവിതരണം ഏറ്റെടുത്തത്.. മമ്മൂട്ടിയുടെ നിർദേശപ്രകാരം സംഘടന കോളനി സന്ദർശിക്കുകയും ലൊക്കേഷനിലെത്താത്തവരടക്കം എല്ലാവർക്കും പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. ചടങ്ങിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles