Monday, January 27, 2025

Top 5 This Week

Related Posts

കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2023 ഫെബ്രുരി 18 ശനിയാഴ്ച്ച നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നടതുറപ്പ്, 5.30ന് വിശേഷാല്‍ ഗണപതിഹോമം, ആറിന് ഉഷപൂജ, ഏഴിന് എതൃത്തപൂജ, രാവിലെ എട്ടുമുതല്‍ യജ്ഞാചാര്യന്‍ വേദശ്രീ പ്രസാദ് വര്‍മ്മ നയിക്കുന്ന ഭാഗവത ഗീതാഞ്ജലി, 11ന് പനിനീരഭിഷേകം, 11.30ന് ഉഷപൂജ, പ്രസാദഊട്ട് എന്നിവ നടക്കും.

വൈകുന്നേരം അഞ്ച് മുതല്‍ മേളപ്രമാണി ശ്രീക്കുട്ടന്‍മാരാരും സംഘവും നടത്തുന്ന വാദ്യമേളം. ആറിന് ഭസ്മാഭിഷേകം, 6.30ന് ദീപാരാധന, 7.30 മുതല്‍ തിരുവനന്തപുരം ആര്‍ട്ട്‌സ് ഇന്ത്യ അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ രക്ഷസ്സ്.  10ന് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. രാത്രി 12ന് ശിവരാത്രി പൂജ. 1.30 മുതല്‍ തിരുവനന്തപുരം ആര്‍ട്ട്‌സ് ഇന്ത്യ അവതരിപ്പിക്കുന്ന നൃത്തനാടകം കൃഷ്ണഗാഥ. രാത്രി 12 മുതല്‍ ക്ഷേത്രക്കടവില്‍ ബലിദര്‍പ്പണത്തിനുള്ള സൗകര്യമുണ്ട്.

ശ്രീകോവിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ശിവരാത്രിയോട് അനുബന്ധിച്ചുള്ള തിടമ്പ് എഴുന്നിള്ളിപ്പ്, കാവടി ഘോഷയാത്ര, ആട്ടക്കാവടി, ശയനപ്രദക്ഷിണം, കൊടിയേറി എട്ടുദിവസത്തെ ഉത്സവം എന്നിവ ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനത്തിന് കോടിക്കണക്കിന് രൂപ ചിലവ് വരുന്നതിനാല്‍ എല്ലാ ഭക്തജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായസഹകരണം നല്‍കണമെന്നും ഭാരവഹികള്‍ അറിയിച്ചു.

ബാങ്ക്: ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച്: തൊടുപുഴ, അക്കൗണ്ട് നമ്പര്‍: 11210200012971,  ഐ.എഫ്.എസ്.സി  കോഡ്: FDRL0001121, യുപിഐ ഐഡി: mahadevatemple@fbl. മൊബൈല്‍ നമ്പര്‍: 8943123416. പത്രസമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡന്റ് ടി.എസ്. രാജന്‍, സെക്രട്ടറി പി.ജി. രാജശേഖരന്‍, ട്രഷറര്‍ കെ.എസ്. വിജയന്‍, ഭരണസമിതിയംഗം എസ്. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles