Friday, December 27, 2024

Top 5 This Week

Related Posts

കള്ളക്കടൽ പ്രതിഭാസം :കേരളതീരത്ത് വ്യാപക കടൽക്ഷോഭം

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളതീരത്ത് വ്യാപക കടൽക്ഷോഭം. തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും വിവിധ ഇടങ്ങളിൽ കടൽ കരയിലേക്ക് കയറി. പലയിടങ്ങളിലും തീരദേശം വഴിയുള്ള ഗതാഗതം താറുമാറായി.

ശനിയാഴ്ച രാത്രിയോടെയാണ് തുടങ്ങിയ കടൽക്ഷോഭം പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ വർക്കല വരെയുള്ള തീരദേശ മേഖലയിലെ വിവിധ ഇടങ്ങളിൽ കടൽ കരയിലേക്ക് കയറി. വീടുകളിൽ വെള്ളം കയറുകയും തീര റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

തിരുവനന്തപുരം പൂത്തുറ, ആലപ്പുഴ ആറാട്ടുപുഴ – തൃക്കുന്നപ്പുഴ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. നിരവധി കുടുംബങ്ങലെ മാറ്റി മാർപ്പിച്ചു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന യാനങ്ങളും മറ്റും സുരക്ഷിതമായി മാറ്റണമെന്നും അധികൃതർ ഒന്ന് അറിയിപ്പ് നൽകി. തൃശൂർ കൊടുങ്ങല്ലൂരിലും കടലാക്രമണം റിപ്പോർട്ട് ചെയ്തു, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടലാക്രമണം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) ജാഗ്രത മുന്നറിയിപ്പ് നല്ർകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles