പെരുമ്പാവൂർ : കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിൻറെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി. പെരുമ്പാവൂർ ഭാഗത്തുള്ള ശ്രീലത എന്ന യുവതിയുടെ മൂന്നു പവൻ തൂക്കമുളള സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. ശ്രീലത പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ ചികിൽസക്ക് പോയപ്പോഴാണ് മാല നഷ്ടപ്പെട്ടത്. മാല വടക്കേക്കര പറയാട് കൊല്ലാപറമ്പിൽ പുഷ്‌കരന് ലഭിക്കുയായിരുന്നു. പുഷ്‌കരൻ ആഭരണം വടക്കേക്കര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമസ്ഥയെ കണ്ടെത്തി. തുടർന്ന് ശ്രീലതയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇൻസ്‌പെക്ർ വി.സി.സൂരജിൻറെ സാന്നിധ്യത്തിൻ പുഷകരൻ ശ്രീലതയെ സ്വർണ്ണമാല ഏൽപിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തിയതിന് പുഷ്‌കരനെ വടക്കേക്കര പോലീസ് അഭിനന്ദിച്ചു.
Top 5 This Week
Related Posts
Previous article
Next article