കരുനാഗപ്പള്ളി ബസ് ഡിപ്പോ തരം താഴ്ത്തിയതില്‍ വ്യാപാരികളുടെപ്രതിഷേധം.
കരുനാഗപ്പള്ളി: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ഡിപ്പോ കൊട്ടാരക്കരയിലേക്ക് മാറ്റി തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് ബസ്സ്റ്റാന്റില് പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. യു.എം.സി ജില്ലാ ചെയര്‍ മാനും,സംസ്ഥാന സെക്രട്ടറി നിജാംബഷി ഉത്ഘാടനം ചെയ്തു. നുജൂംകിച്ചന്ഗാലക്സി, എസ്.വിജയന്, അഷ്റഫ് പള്ളത്തുകാട്ടില്‍, സലാംപീടികയില്, എം.മോഹനന്‍പിള്ള എന്നിവര്‍ സംസാരിച്ചു.