Wednesday, December 25, 2024

Top 5 This Week

Related Posts

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വിമുക്തി ലൈബ്രറിയുടെ “ഗോൾ ചലഞ്ച് “

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വിമുക്തി ലൈബ്രറിയുടെ “ഗോൾ ചലഞ്ച് “

 കരുനാഗപ്പള്ളി :ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന് വിസിലടി ഉയർന്നപ്പോൾ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറിയുടെ നേതൃത്വത്തിൽ മയക്കുമരുനെതിരെ ഗോൾചലഞ്ച്” രണ്ടുകോടി ഗോളടിക്കാൻ കേരളം എന്ന മുദ്രാവാക്യവുമായി.” കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ പെനാൽറ്റി ഗോൾപോസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ്. കൂടാതെ പ്രധാന മത്സരങ്ങളുടെ ലൈവ് ചിത്രീകരണം എൽ.ഇ.ഡി വാൾ വച്ച് കാണിക്കും  വിദ്യാർത്ഥികളെയും  യുവജനങ്ങളെയും. കായിക ലഹരിയിലേക്ക്  ആകർഷിക്കാൻ വേണ്ടിയാണ് റേഞ്ച് ഓഫീസിൽ വിമുക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലെയും   വിദ്യാർത്ഥികളെ ഗോൾ ചലഞ്ചിൽ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകകപ്പിൽ കളിക്കുന്ന മിക്ക രാജ്യങ്ങളിലെ കളിക്കാരുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും രാജ്യങ്ങളുടെ കൊടിയും റേഞ്ച് ഓഫീസിനു മുന്നിൽ അലങ്കരിച്ചിട്ടുള്ളതായി ലൈബ്രറി ഭാരവാഹികൾ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles