Tuesday, December 31, 2024

Top 5 This Week

Related Posts

കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്സ് ഖത്തറാരാവം സംഘടിപ്പിച്ചു…

*കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്സ് ഖത്തറാരാവം സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : കിക്ക് ലഹരിയുടേതല്ല ഫുട്ബാളിന്റെ എന്ന സന്ദേശം ഉയർത്തി യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഖത്തറാരവം സംഘടിപ്പിച്ചു.

 പുതിയകാവ് ക്ലബ്‌ ഡി എസ്‌കല ടർഫിൽ നടന്ന ഖത്തറാരവത്തിൽ കെ എസ് യു യൂത്ത്കോൺഗ്രസ്‌ സൗഹൃദമത്സരവും,ഫുട്ബോൾ ഷൂട്ടൗട്ട്, 2022 ഫുട്ബോൾ വിജയ് ടീമിനെ പ്രവചിക്കൽ മത്സരം, ഫുട്ബാൾ ക്വിസ്  എന്നിവ നടന്നു. പ്രസ്തുത പരിപാടി ശ്രീ സി ആർ മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ഇർഷാദ് ബഷീർ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. കെ. എസ് പുരം സുധീർ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായഎസ് അനൂപ്, പ്രശാന്ത്കണ്ണമ്പള്ളി,എ. ഷഹനാസ്, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഫഹദ്തറയിൽ,ഹരികൃഷ്ണൻ ഐക്കര,കല്ലൂർ വിഷ്ണു, ആസാദ്മാംമൂട്,ഷംഷാദ്,ഫഹദ് ആദിനാട്,അശ്വത്ശശി കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട്  റഫീഖ് ക്ലാപ്പന, അൽത്താഫ് ഹുസൈൻ ,ജില്ലാ കോഡിനേറ്റർ അൻഷാദ്,അമാൻ ക്ലാപ്പന, വിശാഖ്, മുഹ്സിൻ മണ്ഡലം പ്രസിഡന്റ്മാരായ സാബുകബീർ,അരുൺ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles