Wednesday, January 8, 2025

Top 5 This Week

Related Posts

കനിവ് ഭവനത്തിന്റെ താക്കോൽദാനം സിപിഐ എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവ്വഹിച്ചു

മൂവാറ്റുപുഴ :സിപിഐ എം കിഴക്കേക്കര ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽദാനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവ്വഹിച്ചു.

ആവോലി ലോക്കൽ കമ്മിറ്റിയിലെ കിഴക്കേക്കര കാഞ്ഞിരക്കാട്ട് കവലയ്ക്ക് സമീപം വേലക്കോട്ട് വീട്ടിൽ സുബൈദയ്ക്കാണ് കനിവ് പാർടി ഭവനമൊരുക്കി നൽകിയത്. സിപിഐ എം പ്രവർത്തകർ, അനുഭാവികൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെ ഏഴ് ലക്ഷം രൂപ മുടക്കിയാണ് വീട് നിർമ്മിച്ചത്. വീട് നിർമ്മാണത്തിന് വേണ്ടി സഹായവും അധ്വാനവും നൽകിയ ഈസ്റ്റ് മാറാടി ഗവ: വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് വോളന്റിയർ മാരേയും അധ്യാപകരേയും സി.എൻ. മോഹനൻ ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ബഷീർ കാഞ്ഞിരക്കാട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ,ഏരിയാ സെക്രട്ടറി കെ പി രാമചന്ദ്രൻ ,ലോക്കൽ സെക്രട്ടറി എം ജെ ഫ്രാൻസിസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി കെ ഉമ്മർ, ഷാലി ജെയിൻ, സജി ജോർജ്, ബ്രാഞ്ച് സെക്രട്ടറി പി എം മൻസൂർ, വാർഡ് മെമ്പർ ശ്രീനി വേണു തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles