മൂവാറ്റുപുഴ : ബാല സാഹിത്യകാരനും രാമമംഗലം ഹൈസ്‌കൂൾ യുപി വിഭാഗം അധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ കഥ പറച്ചിൽ ശ്രദ്ദേയമാവുന്നു. കഥമാമൻ എന്ന പേരിൽ കുട്ടികൾക്കുവേണ്ടിയുളള ഇദ്ദേഹത്തിന്റെ നവമാധ്യമ കഥ പറച്ചിൽ എണ്ണം 500 തികഞ്ഞിരിക്കുന്നു.
കോവിഡ് ബാധ ശക്തമായ 2020 മാർച്ചിലാണ് കഥ പറയാം കേൾക്കൂ എന്ന പംക്തി നവമാധ്യമങ്ങളിലൂടെ തുടങ്ങിയത്. രണ്ടു വർഷം പിന്നിടുമ്പോൾ വാട്സആപ്പിലൂടെയും യുട്യൂബിലൂടെയെല്ലാം ലോകമെങ്ങുമുള്ള മലയാളികൾക്ക് കഥാമാമൻ പരിചിതനായി. സ്വന്തമായി എഴുതിയാണ് ഈ കഥകൾ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
അറിവു നേടാനും, രാസിക്കാനും, സാധിക്കും വിധം ലളിതവും മനോഹരവുമായ ശൈലിയിലുള്ള കഥ പറച്ചിൽ ഹരീഷ് മാഷിനെ കുട്ടികലുടെ പ്രിയപ്പെട്ട കഥാമാമനായി മാറ്റിയെന്നു തന്നെ പറയാം. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ബോറടി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ കഥ പറയുകയെന്ന ആശയം രൂപപ്പെട്ടതെന്നു ഹരീഷ് ആർ. നമ്പൂതിരി പറയുന്നു. മാസ്‌ക് നിർബന്ധമാക്കിയ ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ടുമാത്രം 10 കഥകളാണ് തയാറാക്കിയത്. വായനാ ദിനം, വീടൊരു വിദ്യാലയം, വായിച്ചുവളരൂ, വിഷുക്കഥ, പുസ്തകം നമ്മുടെ ചങ്ങാതി, ബൊമ്മൻ ആന, ജിഫ്രാൻ ജിറാഫ്, എന്നിങ്ങനെ വേറെയും നിരവധി കഥകൾ കുട്ടികളിലെത്തി.
ആഘോഷങ്ങൾ ,വിശേഷ ദിവസങ്ങൾ ,ദേശീയ അന്തർദേശീയ ദിനങ്ങൾ,ആനുകാലിക സംഭവങ്ങൾ, കഥകളാക്കി അവതരിപ്പിക്കുന്നു.
നാട്ടിൽ നടക്കുന്ന കഥകൾ പ്രതീകാത്മകമായി കാട്ടിൽ നടക്കുന്നതായി സങ്കൽപ്പിച്ച് കാട്ടുമൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി
രചിക്കുന്ന കഥകളിൽ ഉപദേശങ്ങളും ഗുണപാഠങ്ങളും ഉണ്ട് . ബാല സാഹിത്യ അക്കാദമിയുടെ ബാലശ്രീ പുരസ്‌കാരം നേടിയ ഹരീഷ് ആർ നമ്പൂതിരിപ്പാട്. പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ല കോ ഓർഡിനേറ്ററുമാണ്. ഇതിനകം 47 പു്സ്തകങ്ങളും രചിച്ചു.
ലഹരിക്കെതിരെ നിരവധി കഥകൾ രചിച്ച് സംസ്ഥാന മദ്യവർജ്ജന സമിതിയുടെ പുരസ്‌കാരവും ,ഭാഷയുടെ വളർച്ചയ്ക്കായി കഥകളിലൂടെ പ്രയത്നിച്ചതിന് വായന പൂർണിമ ഭാഷാഭിമാന പുരസ്‌കാരവും ലഭിച്ചി്ട്ടുണ്ട്.
ആനകളെയും ഉത്സവങ്ങളെയും സ്നേഹിക്കുന്ന നമ്പൂതിരിപ്പാട് കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റി എറണാകുളം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.ആനക്കമ്പം മൂലം.ഇദ്ദേഹത്തിൻറെ പുസ്തകങ്ങൾ ആനകളെ കൊണ്ട് പ്രകാശിപ്പിക്കുകയും ഉണ്ടായി.ആനക്കുപ്പായം എന്ന പുസ്തകം പ്രകാശനം ചെയ്തത് സാക്ഷാൽ ഗുരുവായൂർ പത്മനാഭൻ ആണ് .
ചിന്നുവിന്റെ പട്ടു കുപ്പായം എന്ന ബാല കഥാസമാഹാരം രണ്ട് ആനകൾ ചേർന്നാണ് പ്രകാശനം ചെയ്തത്.കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ കുടുംബാംഗമാണ് ഹരീഷ് നമ്പൂതിരിപ്പാട്. ഭാര്യ സൗമ്യ, മകന്‍ അഭിനവ്
കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുക 7558837176