കണ്ണൂര്‍: കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തല്‍.
MVD യും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇത് തീ ആളിപടരാന്‍ ഇടയാക്കി.
എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ണൂര്‍ ആര്‍ഡിഒ വ്യക്തമാക്കിയിരുന്നു.മാത്രമല്ല, കാറില്‍ എക്‌സ്ട്രാ ഫിറ്റിംങ്‌സുകള്‍ കണ്ടെത്തിയിരുന്നു.വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്.എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.
പെട്രോള്‍ ടാങ്കിന് തീപിടിക്കുന്നതിന് മുന്‍പ് ഫയര്‍ ഫോഴ്സ് തീയണച്ചു. പെര്‍ഫ്യൂം,സാനിറ്റൈസര്‍ പോലുള്ള വസ്തുക്കള്‍ തീപടരാന്‍ കാരണമായേക്കാം. അതേസമയം കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.