Monday, January 27, 2025

Top 5 This Week

Related Posts

കണ്ണൂരിനെ ചെങ്കടലാക്കിയ റാലിയോടെ സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചു

സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ സമാപനംകുറിച്ച് നടന്ന റാലിയിൽ നഗരവീഥികളെ ആവേശക്കടലാക്കി പ്രവർത്തകർ.
വൈകുന്നേരം നായനാർ അക്കാദമിയിൽനിന്ന് ജവഹർ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയർ മാർച്ചോടെയാണ് സമാപന റാലിക്ക് തുടക്കമായത്.യുവതീയുവാക്കളടക്കം രണ്ടായിരം വളണ്ടിയർമാരാണ് മാർച്ചിൽ പങ്കെടുത്തത്. ജില്ലക്ക് അകത്തുനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രവർത്തകരും എത്തിയതോടെ നഗരത്തിനു ഉൾക്കൊള്ളാനാവാത്ത വിധം ജനം നിറഞ്ഞു. പ ഞായറാഴ്ച രാവിലെ മുതൽ കണ്ണൂർ നഗരം ജനനിബിഡമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുസമ്മേളന വേദിയായ എകെജി നഗറും നിറഞ്ഞു. പാർട്ടി പിറന്ന നാട്ടിൽ സമ്മേളനം ഗംഭീരമാക്കാൻ മാസങ്ങളായി പ്രയത്‌നിച്ച പ്രവർത്തകരുടെയും നേതാക്കളുടെയും മനസ്സ് കുളിർപ്പിക്കുന്നതായിരുന്നു സമ്മേളനത്തിലുടനീളം പ്രവർത്തകരുടെ സാന്നിദ്ധ്യവും ആവേശവും. ബംഗാലും തൃപ്പുരയും അടക്കം ശോഷിച്ച പാർട്ടിക്ക് ജീവനുള്ള സംസ്ഥാനമാണ് കേരളമെന്ന് തെളിയിക്കാനും സാധിച്ചു. പിണറായി വിജയൻ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട് എന്നിവർ തുറന്ന വാഹനത്തിൽ റെഡ് വളണ്ടിയർ മാർച്ചിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles