Thursday, December 26, 2024

Top 5 This Week

Related Posts

കടബാധ്യത കര്‍ഷകന്‍ തൂങ്ങിമരിച്ചു

ചിറ്റൂര്‍: പെരുവെമ്പില്‍ കടബാധ്യതമൂലം കൃഷി നടത്താനാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.
കറുകമണി,കോവിലകംകളത്തില്‍ രാമകൃഷ്ണന്റെ മകന്‍മുരളീധരനാണ്്(52)മരിച്ചത്്്. ഇന്നലെ രാവിലെ എട്ടരയോടെയാണ് മുരളീധരനെ കളപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പാട്ടത്തിനെടുത്ത ഒന്‍പതേക്കര്‍ ഭൂമിയില്‍ വര്‍ഷങ്ങളായി മുരളീധരന്‍ നെല്‍കൃഷി ചെയ്തിരുന്നു.കട ബാധ്യത മൂലം പാടത്ത് കള പറിക്കാനോ വളമിടാനോ കഴിഞ്ഞിരുന്നില്ല. അതോടെ വിളവും മോശമായി.കൊയ്ത്തിന് ആളെ കിട്ടാത്തതില്‍ വലിയ മനോവിഷമത്തിലായിരുന്നു മുരളീധരനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുടുംബ വിഹിതമായി ലഭിച്ച വീടും സ്ഥലവുമെല്ലാം നേരത്തെ കൃഷി ആവശ്യങ്ങള്‍ക്കായി മുരളീധരന്‍ വിറ്റിരുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്‍പതേക്കറോളം സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. നിലവില്‍ എട്ടു ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് ആത്മമഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.പുതുനഗരം പൊലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
അവിവാഹിതനായ മുരളിധരന് രണ്ടു സഹോദരന്മാരും മൂന്ന് സഹോദരിമാരുമാണ് ഉളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles