പെരുമ്പാവൂര്‍: ഒന്നര കിലോ കഞ്ചാവുമായി രണ്ട് അന്തര്‍ സംസ്ഥാനക്കാരെ പിടികൂടി. അസം നാഗൂണ്‍ സ്വദേശി ഫലാലുദ്ദീന്‍ (25), പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അബ്ബാസ് (38) എന്നിവരെയാണ് മുടിക്കല്‍ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അസമില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കാണ് വില്‍ക്കുന്നതെന്നും പൊലീസ് പറഞ്ഞു.