Wednesday, December 25, 2024

Top 5 This Week

Related Posts

ഓർമ്മകൾക്ക് വിരുന്നൊരുക്കി കനവ് ബേബി വിടപറഞ്ഞു

ഉസ്മാൻ അഞ്ചുകുന്ന്

മാനന്തവാടി: ഓർമ്മകൾ ബാക്കിയാക്കി കനവ് ബേബി മടങ്ങി. തൃശിലേരിയിലെ ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
ഭാര്യ ഷേർലിയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ടു പോയ ബേബിയെ നടവയൽ കനവിലെ കളരിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഗോത്രവർഗ്ഗ സമൂഹത്തിലെ കുട്ടികളെ ചേർത്തുപിടിച്ച് തൊണ്ണൂറുകളിൽ ആരംഭിച്ച കനവ് എന്ന ഗോത്ര വിദ്യാലയം രാജ്യത്ത് തന്നെ വിപ്ലവം സൃഷ്ടിക്കുന്നതായിരുന്നു. സ്വന്തം സിലബസിൽ ഉണ്ടാക്കിയ പഠന രീതിയിലായിരുന്നു കനവിൻ്റെ പ്രവർത്തനങ്ങൾ. അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനയായ നാടുഗദ്ദിക തെരുവുകളിൽ വിപ്ലവത്തിൻ്റെ തീജ്വാലകൾ ഉയർത്തിയിരുന്നു. നക്സലിസത്തോട് ചേർന്ന് നടന്നിരുന്ന ബേബി അനേകം സൗഹൃദങ്ങളുടെ ഉടമയായിരുന്നു. യുവ സംവിധായക
ലീലയടക്കം സിനിമാ രംഗത്തുവരെ ഗോത്രവർഗ്ഗ സമൂഹത്തിലെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ ബേബിക്ക് കഴിഞ്ഞിട്ടുണ്ട്.
1954 ഫെബ്രുവരി 27 നാണ് ജനനം 1994 ൽ കനവിന് തുടക്കം കുറിച്ചു. വയനാട്ടിലെ ഗോത്രവിഭാഗത്തെയും മണ്ണിനെയും മനുഷ്യരെയും ആചാരങ്ങളെയുമൊക്കെ ലോകത്തിന് പരിചയപ്പെടുത്തിയത് കെ.ജെ. ബേബി എന്ന കനവ് ബോബിയായിരുന്നു. വയനാട് സാംസ്കാരിക വേദി എന്ന പേരിൽ പതിനെട്ട് കലാകാരൻമാരെ ഉൾപ്പെടുത്തി കേരളത്തിലും പുറത്തും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നാടകം കളിച്ചതിൻ്റെ പേരിൽ ജയിലിലും കിടന്നിട്ടുണ്ട് അടിയന്തിരാവസ്ഥ കാലത്താണ് നാടുഗദ്ദിക എഴുതി അവതരിപ്പിച്ചത്.
അപർണ , നാടുഗദ്ദിക, കുഞ്ഞപ്പൻ്റെ കുരിശുമരണം കീയുലോകത്ത് നിന്ന്, ഗുഡ , മാവേലിമൻ്റം ബെസ്പുർക്കാന, ഗുഡ് ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. അദ്ദേഹം രചിച്ച നാട് എൻവീട് ഈ വയനാട് എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാർഡ്, ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഭാരത് ഭവൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ശാന്തികവാടത്തിൽ ദഹിപ്പിച്ച് ചിതാഭസ്മം കമ്പനി പുഴയിൽ ഒഴുക്കുകയായിരുന്നു. പ്രിയപ്പെട്ട പിതാവിനെ കരച്ചിലിനിടയിലും പാട്ടുപാടിയാണ് മകൾ ശാന്തി പ്രിയ യാത്രയാക്കിയത്. നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles