Tuesday, January 28, 2025

Top 5 This Week

Related Posts

ഐ സി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എം എ ഇന്റർനാഷണൽ സ്കൂളിന് ദേശീയ തലത്തിൽ നാലാം സ്ഥാനം

നയനാ ഷാജി മേക്കുന്നേൽ, ജോഷ്ബീ ബിന്നി എന്നിവർ 99.2% നേടിയാണ് റാങ്ക് പങ്കിട്ടത്

കോതമംഗലം : 2022 മാർച്ച്‌-ഏപ്രിൽ മാസങ്ങളിലായി നടന്ന ഐ സി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ കുട്ടികൾ ദേശീയതലത്തിൽ നാലാം സ്ഥാനം നേടി. കുമാരി നയനാ ഷാജി മേക്കുന്നേൽ, മാസ്റ്റർ ജോഷ്ബീ ബിന്നി എന്നിവർ 99.2% നേടിയാണ് റാങ്ക് പങ്കിട്ടത്. കുമാരി ഹെലൻ എൽദോ 98.4% മാർക്കും കുമാരി മിഷേൽ മറിയം സിബു 98.2% മാർക്കും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
43 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾ 95% മാർക്കിനു മുകളിലും 5 പേർ 90%മാർക്കിന്‌ മുകളിലും 16 കുട്ടികൾ 80%മാർക്കിന്‌ മുകളിലും നേടി.38 കുട്ടികൾ ഡിസ്റ്റിങ്ക്ഷൻ കരസ്ഥമാക്കിയപ്പോൾ 5 പേർ ഫസ്റ്റ് ക്ലാസ്സ്‌ നേടി. ബയോളജിയിൽ 5 കുട്ടികൾ 100% മാർക്ക്‌ നേടിയപ്പോൾ കമ്പ്യൂട്ടർ സയൻസ്- 5, കെമിസ്ട്രി -4, മാത്തമാറ്റിക്സ്, ജോഗ്രാഫി- 2, ഹിസ്റ്ററി, ഫിസിക്സ്‌ -1 വീതം കുട്ടികൾ 100% മാർക്ക്‌ നേടി. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles