Wednesday, December 25, 2024

Top 5 This Week

Related Posts

ഐസ്‌ക്രീം കഴിച്ച് 12 കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി : അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പിതാവിന്റെ സഹോദരി അറസ്റ്റിൽ. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി (12) ആണ് കൊല്ലപ്പെട്ടത്. പിതൃസഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. റിഫായുടെ മാതാവും ഉമ്മയും രണ്ടു സഹോദരങ്ങളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. സഹോദരനോടുളള വിരോധംമൂലം കൂട്ടക്കൊലപാതകമാണ് ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയതെന്ന് അറിഞ്ഞതോടെ കട അടപ്പിക്കുകയും . ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതോടെ പോലീസിനു സംശയം വർധിക്കുകയായിരുന്നു.് കൊയിലാണ്ടി പൊലീസ് താഹിറയെ കസ്‌ററഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ് പി.ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്‌പെക്ടർ കെ.സി.സുബാഷ് ബാബു, എസ്‌ഐ വി.അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles