Sunday, January 5, 2025

Top 5 This Week

Related Posts

എ.ഐ. വൈ.എഫ ഗോൾ വണ്ടി പ്രയാണം ആരംഭിച്ചു.

മുവാറ്റുപുഴ : ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ. വൈ.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ഗോൾ വണ്ടി പ്രയാണം ആരംഭിച്ചു.
പരിപാടിയുടെ ഉത്ഘാടനം എ.ഐ. വൈ.എഫജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് നിർവഹിച്ചു.
അകഥഎ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് . ശ്രീരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അകഥഎ മണ്ഡലം ജോയിന്റ് സെക്രട്ടറി ആരിഫ് യുസുഫ് സ്വാഗതം പറഞ്ഞു.
സിപിഐ മാറാടി ലോക്കൾ സെക്രട്ടറി പി. എസ് ശ്രീശാന്ത്, അകഥഎ മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാജ് തെനാലി, മണ്ഡലം കമ്മിറ്റി അംഗം അജിത് എൽ. എ, ഷൈൻ പാലക്കുഴ, മശളെ മണ്ഡലം സെക്രട്ടറി ശരത്.വി.എസ് എന്നിവർ സംസാരിച്ചു.
ഗോളടിക്കുന്ന എല്ലാവർക്കും കൈനിറയെ സമ്മാനങ്ങളും നൽകിയാണ് ഗോൾ വണ്ടിയുടെ യാത്ര

മുവാറ്റുപുഴ മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രയാണം നടത്തിയ ശേഷം ഡിസംബർ മാസം 11 ന് പായിപ്രയിൽ സമാപിക്കുന്നു. സമാപനം സമ്മേളനം എ.ഐ. വൈ.എഫജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് ഉത്ഘാടനം ചെയ്യും.

ലഹരി എന്ന മഹാ വിപത്തിനെതിരെ എക്സൈസ് വകുപ്പും കേരള സർക്കാരും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് മൂവാറ്റുപുഴയിലെ മുഴുവൻ എ.ഐ. വൈ.എഫപ്രവർത്തകരും എ.ഐ. വൈ.എഫഗോൾ വണ്ടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles