Monday, January 27, 2025

Top 5 This Week

Related Posts

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. സെക്രട്ടറിയായി പി.എം ആർഷോയും പ്രസിഡന്റായി കെ അനുശ്രീയും തിരഞ്ഞെടുക്കപ്പെട്ടു. പെരിന്തൽമണ്ണയിൽ നടന്ന എസ്.എഫ്.ഐയുടെ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മഹാരാജാസ് കോളേജിലെ പിജി വിദ്യാർഥിയായ പി.എം ആർഷോ നിലവിൽ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ്. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കെ അനുശ്രീ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റാണ്്.

വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്സൽ (മലപ്പുറം).സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശ്ശൂർ), വൈഷ്ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്) എന്നിവരാണ് ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles