Wednesday, December 25, 2024

Top 5 This Week

Related Posts

എല്ലാ സര്‍വ്വകലാശാലകളിലും ആർത്തവ അവധി ഉത്തരവായി

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 18 വയസ്സ് കഴിഞ്ഞ വിദ്യാർഥിനികൾക്കു പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.വിദ്യാർഥിനികൾക്ക് ഹാജരിനുള്ള പരിധി ആർത്തവ അവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചാണ് ഉത്തരവ്. സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്താൻ നിർദേശം നൽകിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവ അവധി പരിഗണിച്ച് 73% ഹാജരുണ്ടെങ്കിലും പരീക്ഷ എഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles