മൂവ്വാറ്റുപുഴ:വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിന്റെ 59ാം വാർഷികാഘോഷം ശനിയാഴ്ച നടക്കും. അധ്യാപക രക്ഷാകർതൃ ദിനം, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടത്തും. വൈകിട്ട് 5.30ന് കലാസന്ധ്യ, 6.30 ന് പൊതുസമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ.പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഫോക്‌ലോർ അക്കാദമി പ്രദർശനോദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ട മുറിക്കൽ നിർവ്വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും , കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുരമ്പാല ഗോത്രകലാ ഇൻ്റർനാഷണൽ പടയണി ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പടയണിയും ഉണ്ടാകും.
Top 5 This Week
Related Posts
എബനേസർ ഹയർ സെക്കൻ്ററി സ്‌കൂൾ വാർഷികാഘോഷം ശനിയാഴ്ച
