Wednesday, December 25, 2024

Top 5 This Week

Related Posts

എബനേസർ ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം ആഘോഷിച്ചു

മൂവാറ്റുപുഴ : വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്‌കൂളിന്റെ 59-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും ,വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.’ പാഠപുസ്തകത്തിലെ അറിവിനോടൊപ്പം കുട്ടികൾക്ക് തിരിച്ചറിവു കൂടി ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു ‘ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാദമി പ്രദർശനോദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു.

സ്‌കൂൾ മാനേജർ കമാൻഡർ സി.കെ ഷാജി ആമുഖ പ്രഭാഷണം നടത്തി. റവ.ഫാ. ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രധാന അധ്യാപിക അനിത കെ. നായർ , ഹൈസ്‌കൂൾ വിഭാഗം ജീവശാസ്ത്രം അധ്യാപിക മിനി ഉതുപ്പ് എന്നിവരെ യോഗത്തിൽ ആദരിച്ചു. മെറിറ്റ് അവാർഡുകളും എൻഡോവ്‌മെൻറുകളും റീന ഷാജി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി ജോയി , എം പി.ടി.എ പ്രസിഡന്റ് ജോളി റെജി, സുധീഷ് എം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിജുകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജീമോൾ കെ. ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി .തുടർന്ന് കുട്ടികളുടെ കലാപരിപാടി നിറക്കൂട്ടും, കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുരമ്പാല ഗോത്രകലാ ഇന്റർനാഷണൽ പടയണി ഫൗണ്ടേഷൻ അവതരിപ്പിച്ച പടയണിയും ആഘോഷത്തിനു മാറ്റു കൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles