Thursday, December 26, 2024

Top 5 This Week

Related Posts

എം.പി.സ്ഥാനം പുനസ്ഥാപിച്ചില്ല ; മുഹമ്മദ് ഫൈസല്‍ സുപ്രിം കോടതിയിലേക്ക്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു സമാനമായ നീക്കമായിരുന്നു ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെതിരെയും നടപ്പിലാക്കിയത്.

അയോഗ്യ നീങ്ങിയിട്ടും എം.പി. സ്ഥാനം പുനസ്ഥാപിച്ചില്ല. ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ സുപ്രിംകോടതിയിലേക്ക്്്.
ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ കീഴ്‌ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി രണ്ടു മാസമായിട്ടും അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ലെന്നു മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

അംഗത്വം റദ്ദാക്കാന്‍ എടുക്കുന്ന വേഗത അംഗത്വം പുന:സ്ഥാപിക്കുന്ന കാര്യത്തിലില്ല. വിഷയം നിരവധി തവണ ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീരുമാനം വൈകുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു സമാനമായ നീക്കമായിരുന്നു ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെതിരെയും നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ക്രിമിനല്‍ കേസില്‍ കവരത്തി കോടതി മൂഹമ്മദ്് ഫൈസലിനെയും കൂട്ടുപ്രതികളെയും 10 വര്‍ഷം കഠിന തടവിനു ശിക്ഷിക്കുന്നു.
ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററില്‍ അറസ്റ്റ്് ചെയ്ത് കണ്ണൂരിലെത്തിച്ചു സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പൊടുന്നനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോകസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാല്‍ കവരത്തി കോടതിയുടെ വിധി നടപ്പാക്കുന്നത് ജനുവരി 25നു കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ അയോഗ്യത നീങ്ങി. ലോക്‌സഭയുടെ കലാവധി 15 മാസം മാത്രം അവശേഷിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്്് മറ്റും ചൂണ്ടികാണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ വിധി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിയോടെ ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. എന്നാല്‍ വിധി വന്ന് രണ്ടുമാസമായിട്ടും എം.പി. സ്ഥാനം പുനസ്ഥാപിക്കാത്തതാണ് വിവാദമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles