Friday, December 27, 2024

Top 5 This Week

Related Posts

ഊദിൻ്റെ വോട്ട് സുഗന്ധം…

കുഴിക്കാട്ടു മൂലപള്ളിയിൽ വെള്ളിയാഴ്ച വിശ്വാസികളെ കണ്ട് ഇറങ്ങുമ്പോഴാണ് അത്തറ് വിൽക്കുന്ന ബഷീറിക്കാനെ ഉമാ തോമസ് കണ്ടത്. കടയുടെ സുഗന്ധം കൊണ്ട് തന്നെ സ്ഥാനാർത്ഥി ബഷീറിക്കാടെ അടുത്തേക്ക് നീങ്ങി. കടയെത്തിയതും കൂടെ ഉണ്ടായിരുന്ന ആര്യാടൻ ഷൗക്കത്ത് ഒരു ഊദ് അത്തറ് വാങ്ങി ഉമക്ക് നൽകി.

അത്തറിൻ്റെ സുഗന്ധം ആസ്വദിച്ച്
ഉമാ തോമസ് കൂടെ വോട്ടുപിടിക്കാൻ നിന്ന കുഞ്ഞുമക്കളായ മുഹമ്മദ് സ്വാബിറിനും, റസീമിനും, മുഹമ്മദ് അഷ്റഫിനും ഉമ ഊദിൻ്റെ സുഗന്ധം അല്പം പുരട്ടി നൽകി പിന്നെ അല്പ നേരം വോട്ടുപിടുത്തം മാറി അത്തറ് ചർച്ചയായി പള്ളിമുറ്റത്ത്. അത്തറിൻ്റെ മണം പിടിക്കുന്നവരോടെല്ലാം ചേച്ചിക്ക് വോട്ട് ചെയ്യണോന്ന് പറയണോട്ടാ എന്ന് മൂവർ സംഘത്തെ ചുമതല പ്പെടുത്തിയാണ് ഉമാ തോമസ് മടങ്ങിയത് എം എൽ എ മാരായ ടി സിദ്ധീക്കും, അൻവർ സാദത്തും ആ സുഗന്ധത്തിൽ പങ്കാളികളായി ഒപ്പമുണ്ടായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles