Tuesday, December 24, 2024

Top 5 This Week

Related Posts

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം പാര്‍ട്ടിക്ക് പ്രധാനപ്പെട്ടത്; ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടി ഇടപെട്ടിട്ടുണ്ടെന്ന് കെ.സി വേണുഗോപാല്‍

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടി ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും.ഉമ്മന്‍ ചാണ്ടി ആരോഗ്യവാനായി തിരിച്ച് വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കെ സി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണവുമായി സഹോദരന്‍ അലക്‌സ് ചാണ്ടി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും സഹോദരന്‍ പ്രതികരിച്ചു.ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്.സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles