Wednesday, December 25, 2024

Top 5 This Week

Related Posts

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനൽകിയതിനു പിന്നാലെ ആരോപണങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles