Tuesday, January 28, 2025

Top 5 This Week

Related Posts

ഉമയും രമയും ഒന്നിച്ചുനീങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കു ആവേശമായി

കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാവുമെന്ന് കെ.കെ രമ പറഞ്ഞതും ടി പി യുടെ രമക്ക് കൂട്ടായി പി ടി യുടെ ഉമയും നിയമസഭയിൽ ഉണ്ടാവുമെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇന്ന് നടന്ന വെണ്ണല മണ്ഡലം വാഹന പര്യടനത്തിൽ എത്തിയതായിരുന്നു കെ.കെ രമ എം.എൽ .എ വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ ഇറങ്ങി വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർത്തിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു.

ഇന്ന് രാവിലെ മുതൽ തുറന്ന വാഹനത്തിലുള്ള സ്ഥാനാർഥിയുടെ വാഹന പര്യടനമാണ് നടന്നത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം മുന്നോട്ടുനീങ്ങിയത്. കാഞ്ഞിരമറ്റം പറമ്പ് ലൈനിൽ സ്ഥാനാർഥി എത്തിയപ്പോൾ കാത്തുനിന്ന വോൾഗയും ഇയോബും ഉമ തോമസിന്റെ വിജയത്തിനായി എഴുതിയ കവിത സമ്മാനിച്ചാണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും കവിത ആലപിക്കുകയും ചെയ്തത് വ്യത്യസ്ത അനുഭവം പകർന്നു. വാഹന പര്യടനം ആവേശകരമായി മുന്നോട്ടു നീങ്ങിയപ്പോൾ വെണ്ണല ആദം പള്ളിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയപ്പോൾ പിതാവ് ബിനോജിനൊപ്പം മക്കളായ ബെറ്റീനയും ക്രിസ്റ്റീനയും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബെനീറ്റ വരച്ച പി.ടി തോമസിന്റെയും ഉമ തോമസിന്റെയും ചിത്രം സമ്മാനിച്ചാണ് അവർ സ്ഥാനാർഥിയെ വരവേറ്റത്. അമ്പതിലേറെ കുട്ടികളാണ് ബെറ്റീനയ്ക്കും ക്രിസ്റ്റീനയ്ക്കും ഒപ്പം ഉമ തോമസിനെ സ്വീകരിക്കുന്നതിനായി അവിടെ കാത്തുനിന്നത്.

ഉച്ചക്ക് ശേഷം പര്യടനം ആരംഭിച്ചത്. വെണ്ണല അറക്കയിൽ നിന്നാണ് കണിയാവേലി ജംഗ്ഷനിൽ പര്യടനത്തിന് ആവേശം പകർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. അല്പനേരം സ്ഥാനാർത്ഥിക്കൊപ്പം പ്രതിപക്ഷ നേതാവ് വോട്ട് അഭ്യർത്ഥിച്ചു. നെടുമ്പിള്ളിച്ചാലിൽ എം.എൽ.എമാരായ എം.കെ മുനീർ, എൻ ശംസുദ്ദീനും സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിച്ച് പര്യട വാഹനത്തിൽ എത്തി വിവിധ പോയിൻറുകളിൽ വോട്ടർമാരെ കണ്ടു.രാവിലെ മുൻ എം.പി കെ.പി ധനപാലനും ഉച്ചക്ക് ശേഷം മോൻസ് ജോസഫ് എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന കേരള ജനത ഈ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി ബൈപ്പാസ് ജങ്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ച പര്യടനം പാടിവട്ടം ജുമാ മസ്ജിദ് ജങ്ഷൻ, ആലിൻചുവട് ജങ്ഷൻ, പാടിവട്ടം കപ്പേള, പുഴക്കരപ്പാടം, അംബേദ്കർ റോഡ് കപ്പേള ജങ്ഷൻ, ബാങ്ക് കോളനി, മെഡിക്കൽ സെന്റർ, ആതിരപ്പിള്ളി റോഡ് ജങ്ഷൻ, കോശിപ്പറമ്പ് ജങ്ഷൻ, ഫെഡറൽ പാർക്ക് ജങ്ഷൻ, അർക്കക്കടവ്, ചുങ്കം, കുമ്പളപ്പള്ളി ജംങ്ഷൻ, കണിയാ വേലി ജങ്ഷൻ, പുല്ലുപറമ്പ് ജങ്ഷൻ, കൊറ്റങ്കാവ് ജങ്ഷൻ, ചക്കരപ്പറമ്പ് ജങ്ഷൻ, വെണ്ണല ഗവ. ഹൈസ്കൂൾ ജങ്ഷൻ എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയ പര്യടനം വട്ടം തിട്ടയിൽ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles