Wednesday, December 25, 2024

Top 5 This Week

Related Posts

ഉമക്ക് പിന്തുണയുമായി രമയെത്തി

ടി പി ചന്ദ്രശേഖരന്റ ഭാര്യ കെ കെ രമ എം.എൽ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിന് പിന്തുണയുമായി എത്തി.ഇപ്പെള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലം തല വാഹന പര്യടന പ്രചരണ പരിപാടിയിലാണ് രമയെത്തിയത്. പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എ യാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ നിയമ സഭയിൽ ഉമയുമുണ്ടാവുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ ഇറങ്ങി വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർത്തിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles