ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹി, ഹിമാചൽ പ്രദേശ്, ഡൽഹി, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ, അസം, ത്രിപുര എന്നിവിടങ്ങളിലും ഉത്തർപ്രദേശിലും വടക്കൻ രാജസ്ഥാനിലും കനത്ത മഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പഞ്ചാബിലെ പടിഞ്ഞാറൻ ജില്ലകളിൽ കാഴ്ച പരിധി 5 മീറ്ററിൽ താഴെ എത്തിയ സാഹചര്യത്തിൽ റോഡ് അപകടങ്ങൾ തടയാൻ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. ഡൽഹിയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യയിൽ ഉടനീളം മഞ്ഞുമൂടി കാഴ്ച പരിധി കുറഞ്ഞു.